ഗാസ|
Last Updated:
വെള്ളി, 1 ഓഗസ്റ്റ് 2014 (09:45 IST)
ഗാസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രായേലും ഹമാസും ധാരണയിലെത്തി.മാനുഷിക പരിഗണന മാനിച്ച് നിരുബാധികമായാണ് വെടിനിര്‍ത്തല്‍.
യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും, യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് വെടിനിറുത്തലിനേപ്പറ്റി അറിയിച്ചത്.വെടിനിറുത്തല്‍ പ്രഖ്യാപനത്തോടനുബന്ധമായി കൈറോയില്‍ ഇസ്രായേല്‍-പലസ്തീന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. ശാശ്വതമായി വെടിനിറുത്തല്‍ പ്രഖ്യാപിക്കുന്നതിനായുള്ള അനൗപചാരിക ചര്‍ച്ചകളാണ് കൈറോയില്‍ നടക്കുക
ചര്‍ച്ചകള്‍ക്ക് ഈജിപ്ത് സര്‍ക്കാറാണ് മാധ്യസ്ഥം വഹിക്കുന്നത്.
വെടിനിറുത്തല്‍ തീരുമാനം ഹമാസ് വക്താവ് സ്ഥിരീകരിച്ചു.എന്നാല്‍ വെടിനിര്‍ത്തലിനേപ്പറ്റി ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.24 ദിവസമായി തുടരുന്ന ഇസ്രയേല്‍
സൈനിക ആക്രമണങ്ങളില്‍ 1444 ഓളം പലസ്തീന്‍ പൌരന്മാരാണ് കൊല്ലപ്പെട്ടത്.ഇതിലധികവും സാധാരണ പൌരന്മാരാണ്