സമാധാന ശ്രമങ്ങള്‍ക്കിടയിലും ഇസ്രയേലിന് അമേരിക്കയുടെ ആയുധ സഹായം

ഗാസ| Last Modified വ്യാഴം, 31 ജൂലൈ 2014 (13:33 IST)
സമാധാനം പുനസ്ഥാപിക്കാനെന്നപേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ പ്രഹസനമാണെന്നുള്ളതിന് തെളിവ്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കിയതിന് തെളിവുകള്‍. പെന്റഗണ്‍ വാര്‍ത്താവിഭാഗം തലവന്‍ ജോണ്‍ കെര്‍ബി പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലണ് ഇസ്രയേലിന് അമേരിക്ക ആയുധ സഹായം നല്‍കിയതായി
പരാമര്‍ശിക്കുന്നത്

ഇസ്രയേല്‍ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ആയുധ സഹായം നല്‍കുന്നതെന്ന് പെന്റഗണ്‍ വിശദീകരിക്കുന്നു.മൊര്‍ട്ടാറുകളും ഗ്രനേഡുകളും ചെറുപീരങ്കികളുമുള്‍പ്പെടെ നിരവധി ആയുധ സാമഗ്രികളാണ് ഇസ്രായേലിന് അമേരിക്ക നല്‍കിയിരിക്കുന്നത്.40 എംഎം ഗ്രനേഡുകളും, 120 എംഎം ചെറുപീരങ്കികളും വിതരണം ചെയ്തതായും വാര്‍ത്താകുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഗാസപ്രശ്നത്തില്‍ അമേരിക്കയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് പെന്റഗണ്‍ വെളിപ്പെടുത്തല്‍.നേരത്തെ ഇസ്രയേലും ഹമാസും അടിയന്തരമായി വെടിനിറുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ആ‍വശ്യപ്പെട്ടിരുന്നു
ഇസ്രയേല്‍ ആക്രമണത്തില്‍
1300 ഓളം പലസ്തീനികള്‍ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങളില്‍ 315 കുട്ടികളും കോല്ലപ്പെട്ടു.








.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :