ഗദ്ദാഫിയില്‍ നിന്ന് പണം കൈപ്പറ്റിയിട്ടില്ല: സര്‍ക്കോസി

പാരീസ്| WEBDUNIA|
PRO
PRO
കൊല്ലപ്പെട്ട ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് താന്‍ പണം കൈപ്പറ്റിയെന്ന ആരോപണം തെറ്റാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സര്‍ക്കോസി പണം വാങ്ങിച്ചു എന്നാണ് ആരോപണം.

327 കോടി രൂപയാണ് അദ്ദേഹം ഗദ്ദാഫിയില്‍ നിന്ന് വാങ്ങിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പണം വാങ്ങിയതിന് തെളിവ് ഹാജരാക്കാന്‍ ഗദ്ദാഫിയുടെ മകന്‍ സയിഫ് അല്‍ ഇസ്ലാമിനെ സര്‍ക്കോസി വെല്ലുവിളിക്കുകയും ചെയ്തു.

English Summary: French president lashes out at journalist over claim that Moammer Gaddafi gave him Rs 327 crore to win 2007 election.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :