ഗദ്ദാഫിക്കെതിരെ വാര്‍ത്ത; ക്യാമറാമാനെ കൊന്നു!

ബെന്‍‌ഗാസി| WEBDUNIA|
PRO
PRO
ലിബിയയിലെ ഏകാധിപതിയായ ജനറല്‍ ഗദ്ദാഫിയെയും ഗദ്ദാഫിയുടെ ക്രൂരതകളെയും ജനങ്ങള്‍ക്ക് മുമ്പിലെത്തിക്കാന്‍ മുന്‍‌കൈ എടുത്ത മാധ്യമ സ്ഥാപനമായ അല്‍ ജസീറ ടിവിയുടെ ക്യാമറാമാന്‍ അലി ഹസന്‍ അല്‍ ജബറിനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. ജനകീയ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കുന്ന ലിബിയയില്‍ കശാപ്പ് ചെയ്യപ്പെടുന്ന ആദ്യത്തെ മാധ്യമപ്രവര്‍ത്തകനാണ് അലി ഹസന്‍. ഗദ്ദാഫി സര്‍ക്കാരിനെ താങ്ങി നിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു കൂട്ടം സൈനികരാണ് അലി ഹസനെ വധിച്ചതെന്ന് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ബെന്‍‌ഗാസിക്ക് അടുത്തുള്ള ഹവാരിയില്‍ വച്ചാണ് അലി ഹസന്‍ കൊല്ലപ്പെട്ടത്. പ്രക്ഷോഭകാരികള്‍ സര്‍ക്കാരിനെതിരെ നയിച്ച പ്രക്ഷോഭറാലി ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്യാനായി വരുമ്പോഴാണ് അല്‍ ജസീറ സംഘത്തെ ആയുധധാരികളായ അജ്ഞാതര്‍ ആക്രമിച്ചത്. സംഘത്തിന് നേരെ ഇവര്‍ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. നെഞ്ചില്‍ മൂന്ന് വെടിയുണ്ട ഏറ്റ നിലയില്‍ ഹസന്‍ അലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തങ്ങളിലൊരാള്‍ കൊല ചെയ്യപ്പെട്ടു എന്നതുകൊണ്ട് പേടിക്കാനൊന്നും പോകുന്നില്ലെന്നും ലിബിയയില്‍ എന്താണ് നടക്കുന്നതെന്ന് തങ്ങള്‍ പുറം‌ലോകത്തെ അറിയ്സിഛ് കൊണ്ടിരിക്കുന്നതില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അല്‍ ജസീറ ടിവി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരാണ് ഇതിന് പിന്നിലുള്ളതെന്ന് അറിയാമെന്നും അവരെ നിയമത്തിന് മുന്നില്‍ നിറുത്തുമെന്നും അല്‍ ജസീറ പ്രഖ്യാപിച്ചിട്ടുണ്ട്. അലി ഹസന്‍ കൊല ചെയ്യപ്പെട്ട സംഭവം ഞെട്ടലോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞത്. ലിബിയയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു.

ഈജിപ്തിലെ ഏകാധിപതിയായ ഹോസ്നി മുബാറക്കിന്റെ സര്‍ക്കാരിനെ പൊതുജനങ്ങള്‍ പ്രക്ഷോഭത്തിലൂടെ വീഴ്ത്തിയതോടെയാണ് ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളിലെല്ലാം ബഹുജന പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നത്. ഇതില്‍ ഏറ്റവും കടുത്ത പ്രക്ഷോഭം നടക്കുന്നത് ലിബിയയിലാണ്. കഴിഞ്ഞ രണ്ട് മാസമായി ഇവിടെ സൈന്യവും പൊതുജനങ്ങളും ഏറ്റുമുട്ടലിലാണ്. ഏകദേശം രണ്ടായിരം പേര്‍ ഇവിടെ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗികക്കണക്കുകള്‍. എന്നാല്‍ പൊതുജനങ്ങളെ സേന കൊന്നൊടുക്കുകയാണെന്നും പത്തായിരത്തോളം പേര്‍ ഇവിടെ മരിച്ചിട്ടുണ്ടെന്നും പ്രക്ഷോഭകാരികള്‍ പറയുന്നു.

(ചിത്രത്തിന് കടപ്പാട് - അല്‍ ജസീറ ടിവി)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; ...

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; കെഎസ്ആര്‍ടിസി 2016 ന് ശേഷം ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്
കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ ആണെന്ന് സിഎജി റിപ്പോര്‍ട്ട്. 2020 മുതല്‍ ...

ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് ...

ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത്
ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന ...

നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ...

നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ഇടക്കിടെ സ്വിച്ച് ഓഫ് ചെയ്യുന്നത് നല്ലതാണ്!
നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ഇടക്കിടെ സ്വിച്ച് ഓഫ് ...

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് ...

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, ...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി
വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആകുന്നതിന് മുന്‍പേ ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി ...