ലിബിയന്‍ കലാപത്തിന് പാക് പങ്ക്?

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
ലിബിയയില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ സംഘര്‍ഷങ്ങളില്‍ പാക് സൈനികര്‍ക്ക് പങ്കുണ്ടെന്ന വാര്‍ത്ത പാകിസ്ഥാന്‍ നിഷേധിച്ചു. അറബ് മാധ്യമങ്ങളാണ് ലിബിയയിലെ പ്രശ്നങ്ങളില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവിട്ടത്.

പാകിസ്ഥാന്‍ വിദേശകാര്യ വക്താവാണ് ഇക്കാര്യം നിഷേധിച്ചത്. അടിസ്ഥാനരഹിതമായ ആരോപണം മാത്രമാണിത്. ലിബിയയില്‍ ഒരു പാക് സൈനികന്‍ പോലും ഇല്ലെന്നും പാകിസ്ഥാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ ലിബിയയില്‍ ഫെബ്രുവരി 15ന് ആരംഭിച്ച ഗദ്ദാഫി വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനായി സൈന്യം തെരുവുകളില്‍ വെടിവയ്പ്പു തുടരുകയാണ്. യന്ത്രത്തോക്കുകളും മാരകായുധങ്ങളും ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ ആയിരക്കണക്കിന് ജീവനുകളാണ് പൊലിഞ്ഞത്.

വായുമാര്‍ഗമുള്ള ആക്രമണങ്ങളും ആരംഭിച്ചതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ജനങ്ങള്‍ കലാപം അവസാനിപ്പിച്ചില്ലെങ്കില്‍ “മുഴുവനായും ചുട്ടെരിക്കൂ” എന്ന് പ്രസിഡന്റ് ഗദ്ദാഫി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് ആഹ്വാനം ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :