ഗദ്ദാഫി രാജിവയ്ക്കണമെന്ന് ഹിലാരി

മാഡ്രിഡ്| WEBDUNIA|
PRO
PRO
ലിബിയന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കേണല്‍ മുവമ്മര്‍ ഗദ്ദാഫി രാജിവെക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ളിന്റണ്‍ ആവശ്യപ്പെട്ടു. മെഡിറ്ററേനിയനിലും യൂറോപ്പിലും യുദ്ധംചെയ്യാന്‍ ലിബിയന്‍ ജനങ്ങള്‍ക്കാകുമെന്നുമുള്ള ഗദ്ദാഫിയുടെ ഭീഷണിയോടു പ്രതികരിക്കുകയായിരുന്നു ഹിലാരി.

യുഎന്‍ ദൌത്യമേറ്റെടുത്ത് എത്തിയ നാറ്റോസേനയ്ക്ക് നേരെയുള്ള ഭീഷണി ഗദ്ദാഫി അവസാനിപ്പിക്കണം. ഭീഷണി മുഴക്കാതെ സ്വന്തം രാജ്യത്തെ ജനങ്ങളുടെ താല്പര്യം കണക്കിലെടുത്ത് രാജിവച്ച് ജനാധിപത്യത്തിനു വഴിമാറിക്കൊടുക്കണമെന്നും ഹിലാരി ആവശ്യപ്പെട്ടു.

യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി സ്പെയിനിലെത്തിയ ഹിലാരി നാറ്റോ അധികൃതരുമായി കൂട്ടിക്കാഴ്ച നടത്തിയ ശേഷമാണ് നിലപാട് വ്യക്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :