ഗദ്ദാഫി ജീവിച്ചിരിപ്പുണ്ടോ? ആര്‍ക്കറിയാം!

നേപ്പിള്‍സ്| WEBDUNIA|
ലിബിയന്‍ നേതാവ് ഗദ്ദാഫി ജീവിച്ചിരിപ്പുണ്ടോ? അതേപ്പറ്റിയൊന്നും തങ്ങള്‍ക്കറിയില്ലെന്നാണ് നാറ്റോ പറയുന്നത്. ഗദ്ദാഫി ജീവിനോടെയുണ്ടോ ഇല്ലയോ എന്നതിനെപ്പറ്റിയൊന്നും അറിയില്ല, ട്രിപ്പോളിയില്‍ നടത്തിയ ആക്രമണം ഗദ്ദാഫിയെ ലക്‍ഷ്യമിട്ടല്ല - നാറ്റോ വിശദീകരിക്കുന്നു.

കഴിഞ്ഞ രാത്രിയില്‍ ട്രിപ്പോളിയില്‍ നടത്തിയ വ്യോമാക്രമണം ഏതെങ്കിലും ഒരു വ്യക്തിയെ ലക്‍ഷ്യമിട്ടല്ല നടത്തിയതെന്ന് നാറ്റോ വക്താവ് ക്ലോഡിയോ ഗാബെല്ലിനി വ്യക്തമാക്കി. “ഗദ്ദാഫി ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഞങ്ങളുടെ പക്കല്‍ തെളിവുകള്‍ ഒന്നുമില്ല. ഗദ്ദാഫിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് ഞങ്ങള്‍ക്കറിയില്ല” - നാറ്റോയുടെ ഇറ്റാലിയന്‍ ജനറല്‍ പറഞ്ഞു.

ഗദ്ദാഫിയുടെ നിയന്ത്രണത്തിലുള്ള സൈനിക കേന്ദ്രത്തിന് നേരെയാണ് കഴിഞ്ഞ ദിവസം നാറ്റോ വ്യോമാക്രമണം നടത്തിയത്. ലിബിയന്‍ തലസ്ഥാനത്ത് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് തിങ്കള്‍ - ചൊവ്വ ദിവസങ്ങളില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :