ക്രീമിയ റഷ്യയുടെ ഭാഗമായത് ദുരന്തമായി; വിക്ടര്‍ യാന്‍കോവിച്ച്
കീവ്|
WEBDUNIA|
Last Modified വ്യാഴം, 3 ഏപ്രില്‍ 2014 (10:24 IST)
PRO
ക്രീമിയ റഷ്യയുടെ ഭാഗമായത് ദുരന്തമെന്ന് യുക്രൈന്‍ മുന്‍ പ്രസിഡന്റ് വിക്ടര്‍ യാന്‍കോവിച്ച്. സൈന്യത്തിന്റെ സഹായം തേടിയത് തെറ്റായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്രീമിയ റഷ്യയുടെ ഭാഗമായത് ദുരന്തമാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുഡിനുമായുള്ള ചര്‍ച്ചയിലൂടെ ക്രീമിയന്‍ പ്രവശ്യ തിരികെ യുക്രൈനോട് ചേര്‍ക്കാമെന്ന പ്രതീക്ഷയുണ്ട്. താന്‍ അധികാരത്തിലായിരുന്നെങ്കില്‍ ക്രീമിയ റഷ്യയ്ക്ക് വിട്ടുനല്‍കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ കീവില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ 80 ഓളം പേര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദി താനല്ലെന്നും യുക്രൈന്‍ ഇടക്കാല സര്‍ക്കാരാണെന്ന് യാന്‍കോവിച്ച് ആരോപിച്ചു. അധികാരത്തിലായിരുന്നപ്പോള്‍ റഷ്യ അനുകൂല നിലപാട് സ്വീകരിച്ച പ്രസിഡന്റായിരുന്നു യാന്‍കോവിച്ച്. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിലൂടെ യാന്‍കോവിച്ചിനെ പുറത്താക്കിയത്.