ക്യാമറ പറ്റിക്കല്‍ വീണ്ടും: പത്ത് ലക്ഷം ആളുകളെ പറ്റിച്ച ഭീകര ജീവി

ക്യാമറ| WEBDUNIA|
PRO
ഒരു സ്വകാര്യ ചാനലും അതിന്റെ പ്രേക്ഷകരും ക്യാമറ ട്രിക്ക് ഉപയോഗിച്ച് കബളിക്കപ്പെട്ടത് വാര്‍ത്തയായിരുന്നു. ഇതാ ഇപ്പോള്‍ 1.2 മില്യണ്‍ ആളുകളും നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളുമാണ് ഈ ചിത്രത്തില്‍ കബളിപ്പിക്കപ്പെട്ടത്.

ഒരു മീന്‍പിടുത്തക്കാരന്റെ കയ്യില്‍പ്പെട്ട വിചിത്രസത്വമാണ് വാര്‍ത്തയായത്. പാമ്പിനെപ്പോലെ നീളമുള്ള ശരീരവും വലിയ വായില്‍ നിറയെ കൂര്‍ത്തപല്ലുകളും. ശരീരമാസകലം രക്തത്തില്‍ കുതിര്‍ന്നിരിക്കുന്നു. ഭീതിപ്പെടുത്തുന്ന രൂപം. സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കാണുന്ന ഭീകരജീവികളെപ്പോലെയുള്ള ഈ ജീവിയെ ഒരാള്‍ അമ്പും വില്ലുമുപയോഗിച്ച് കുടുക്കുന്നതും വീഡിയോയിലുണ്ട്.

ചിലപ്രത്യേക ആംഗിളുകളില്‍ ഡൌങ് കട്ലര്‍ എന്ന മീന്‍പിടുത്തക്കാരനെടുത്ത ചിത്രമാണ് ശാസ്ത്രജ്ഞരെപ്പോലും അത്ഭുതപ്പെടുത്തിയത്. ചില ശാസ്ത്രമാസികകളില്‍ ഈ വീഡിയോയില്‍ കണ്ടത് ഒരു കടല്‍ ഭീകരജീവിയാണെന്നതരത്തില്‍ ലേഖനങ്ങളും പ്രത്യക്ഷപ്പെട്ടു.

പക്ഷേ പിന്നീട് കട്ലര്‍ തന്നെ അത് ഒരു ഭീമന്‍ ഈല്‍ ആണെന്നും ചില ക്യാമാറ ട്രിക്കുകളാണ് ഈലിനെ ഭീകരജീവിയാക്കി മാറ്റിയതെന്നും വെളിപ്പെടുത്തിയതോടെ കിംവദന്തികള്‍ പ്രചരിച്ചവര്‍ കബളിക്കപ്പെട്ടവരായി.

കടലറിന്റെ സുഹൃത്താണ് ഈ ഫോട്ടോകള്‍ റെഡിറ്റ് എന്ന വെബ്സൈറ്റില്‍ ഈ ഫോട്ടോ അപ്ലോഡ് ചെയ്തത്. ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഈ ഫോട്ടോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തു.
ആഗോള മാധ്യമങ്ങളെല്ലാം പുതിയ ഭീകരജീവിയെ കണ്ടെത്തിയ മട്ടില്‍ വാര്‍ത്തകള്‍ കൊണ്ടാടുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :