കൊക്കൈന്‍ കടത്താന്‍ യുവതി കൃത്രിമ ഗര്‍ഭിണിയായി

ബൊഗോട്ടോ| WEBDUNIA|
PRO
കൃത്രിമ ഗര്‍ഭപാത്രത്തിനുള്ളില്‍ രണ്ട് കിലോ കൊക്കൈന്‍ കടത്താന്‍ ശ്രമിച്ച യുവതിയെ പൊലീസ് അധികൃതര്‍ പിടികൂടി.

കൊളംബിയയിലെ ബൊഗോട്ടോ അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് ഇത്തരത്തിലുള്ള കൊക്കൈന്‍ കടത്തല്‍ പിടികൂടിയത്. 28കാരിയായ ലെ റിച്ചിയാണ് പിടിയിലായ യുവതി. തന്റെ വയറിനോട് ചേര്‍ത്ത് കെട്ടിവെച്ച കൃത്രിമ വയറിനുള്ളിലായിരുന്നു കൊക്കൈന്‍ ഒളിപ്പിച്ചിരുന്നത്. ഒറ്റ നോട്ടത്തില്‍ യുവതിയുടെ വയര്‍ ശ്രദ്ധിച്ചാല്‍ ശരിക്കും ഗര്‍ഭിണിയുടേതു പോലെയായിരുന്നു.

എന്നാല്‍ യുവതിയുടെ വയറില്‍ സംശയം തോന്നിയ പൊലീസുകാരന്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇത് നിരസിക്കുകയും പരിശോധന നടത്താന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വനിത പൊലീസുകാര്‍ പരിശോധന നടത്തിയപ്പോഴാണ് വയര്‍ കൃത്രിമമാണെന്ന് കണ്ടെത്തിയത്.

കൃത്രിമ വയര്‍ ലാറ്റെക്സ് കൊണ്ട് നിര്‍മ്മിച്ചതായിരുന്നു. വയറിനുള്ളില്‍ യുവതി 2 കിലോ കൊക്കൈന്‍ പൊതിഞ്ഞ് ഭദ്രമായി വയ്ക്കുകയായിരുന്നു. കള്ളി പുറത്തായതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പൊലീസുകാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :