ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് മൗറീഷ്യസ് പ്രധാനമന്ത്രി. തനിക്കു പകരം വിദേശകാര്യമന്ത്രി ആര്‍വിന്‍ ബുലേല്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശ്രീലങ്ക കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്ന രാജ്യമായതുകൊണ്ടാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രി നവീന്‍ചന്ദ്ര റംഗൂലം അറിയിച്ചു. ആഭ്യന്തരയുദ്ധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് തമിഴ് വംശജരെയാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ ശ്രീലങ്കയില്‍ കൊന്നൊടുക്കിയത്.
അവിടത്തെ മനുഷ്യാവകാശസ്ഥിതിഗതികള്‍ പരിശോധിച്ചശേഷമാണ് ഉച്ചകോടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്നും നവീന്‍ചന്ദ്ര പറഞ്ഞു. മൗറീഷ്യസ് ജനസംഖ്യയില്‍ പത്തുശതമാനത്തോളം തമിഴ് വംശജരാണ്. 1968-ല്‍ സ്വതന്ത്രമായശേഷം ആദ്യമായാണ് മൗറീഷ്യസ് പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കാതിരിക്കുന്നത്.