കെജ്‌രിവാളിനെ മാതൃകയാക്കണമെന്ന് പാകിസ്ഥാനി പത്രം

ഇസ്ലാമാബാദ്| WEBDUNIA|
PTI
PTI
ഇന്ത്യയുടെ തലസ്ഥാനത്തെ മുഖ്യമന്ത്രിപദം വലിച്ചെറിഞ്ഞ അരവിന്ദ് കെജ്‌രിവാളിനെ മാതൃകയാക്കണമെന്ന് പാകിസ്ഥാനി പത്രം. കെജ്‌രിവാളിന്റെ അഴിമതിക്കെതിരായ പോരാട്ടം പാകിസ്ഥാനി ആം ആദ്മി മാതൃകയാക്കണം എന്ന് ഡോണ്‍ പത്രം വിലയിരുത്തുന്നു. കെജ്‌രിവാളിന്റെ രാജിക്ക് രണ്ട് ദിവസത്തിന് ശേഷം പത്രം എഴുതിയ മുഖപ്രസംഗത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

അടല്‍ ബിഹാരി വാജ്‌പേയിയുടെ ആദ്യ പ്രധാനമന്ത്രിപദത്തിന് 13 ദിവസം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ എന്നും കെജ്‌രിവാള്‍ ഇതിനേക്കാള്‍ കൂടുതല്‍ ദിവസങ്ങള്‍ തുടര്‍ന്നു എന്നും പത്രം പറയുന്നുണ്ട്.

ജന്‍‌ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് കെജ്‌രിവാള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിനിടെ നൂറുതവണ രാജിവയ്ക്കാനും തയ്യാറാണെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. പോരാട്ടത്തിന് പദവികള്‍ ആവശ്യമില്ല. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാലും താന്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :