കുറ്റകൃത്യങ്ങള്‍ കുറഞ്ഞ ആശ്വാസത്തില്‍ ന്യൂസിലാന്‍ഡ്
വെല്ലിങ്ടണ്‍|
WEBDUNIA|
Last Modified ചൊവ്വ, 1 ഏപ്രില്‍ 2014 (15:55 IST)
PRO
ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ്. 29 വര്‍ഷത്തിനിടയില്‍ ആദ്യമായി വളരെ ചുരുങ്ങിയ കുറ്റകൃത്യങ്ങള്‍ മാത്രമാണ് പോയവര്‍ഷം ന്യൂസിലാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തത്. വെറും 15,602 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ചില ജില്ലകളിലുണ്ടായ അനിഷ്ട സംഭവങ്ങളൊഴിച്ചാല്‍ രാജ്യം പൊതുവെ സമാധാനപരമായിരുന്നു. മുന്‍പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് 4.1 ശതമാനം കുറവാണ് ഇത്. ഓക്‌ലാന്‍ഡ്, വെല്ലിങ്ടണ്‍ ഉള്‍പ്പെടെയുള്ള 12ല്‍ ഒന്‍പത് പൊലീസ് നിലവിലുള്ള ജില്ലകളില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു. 2012 ഇവിടങ്ങളില്‍ 9.9 ശതമാനമായിരുന്നു കുറ്റകൃത്യങ്ങളുടെ നിരക്ക്.
എന്നാല്‍ ഈസ്റ്റേണ്‍, സെന്‍ട്രല്‍ ന്യൂസിലാന്‍ഡ്, നെതെര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് മറ്റുസ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. 1.5 മുതല്‍ 3.4 വരെയാണ് ഇവിടെ കൂടിയിരിക്കുന്നത്.