സെന്‍സെക്‌സ് ചരിത്രം കുറിച്ചു

മുംബൈ| WEBDUNIA|
PRO
ഓഹരി വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം. സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 22000 പോയിന്റിനു മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു.

സെന്‍സെക്‌സ് 300 പോയിന്റ് ഉയര്‍ന്ന് 22055 ലും നിഫ്റ്റി 88 പോയിന്റ് ഉയര്‍ന്ന് 6583 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിംഗ്, എണ്ണ, പ്രകൃതി വാതകം, ലോഹം, മുലധന സാമഗ്രി എന്നീ മേഖലകളിലാണ് ഏറ്റവും കുടുതല്‍ നേട്ടമുണ്ടായത്.

കഴിഞ്ഞ ദിവസം വിദേശ നിക്ഷേപകര്‍ സ്റ്റോക്ക് എക്സേഞ്ചുകളില്‍ നിന്നും 14.79 കോടി രൂപയുടെ ഓഹരി വാങ്ങിയിരുന്നു. ഇത് സെന്‍സെക്സിന് നേട്ടമുണ്ടാക്കുന്നതിന് കാരണമായി. ഐസി‌ഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡി‌എഫ്‌സി ബാങ്ക്, റിലയന്‍സ്, ടാറ്റ, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയ വന്‍കിട പ്രമുഖര്‍ നേട്ടം കൊയ്തു.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതാണ് ഓഹരി വിപണികളിലെ മുന്നേറ്റത്തിന് കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :