കശ്മീര്‍ പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കണമെന്ന് നവാസ് ഷെരീഫ്; ആവശ്യം അമേരിക്ക തള്ളി
വാഷിങ്ടണ്‍|
WEBDUNIA|
PRO
PRO
കശ്മീര്‍ പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കണമെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആവശ്യം അമേരിക്ക തളളി. കശ്മീര്‍ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള തര്‍ക്കവിഷയമാണെന്നും ഇരുരാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നുളള അമേരിക്കയുടെ നിലപാടില്‍ മാറ്റമില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വ്യക്തമാക്കി.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അടുത്തയിടെ നടത്തിയ യുഎസ് സന്ദര്‍ശനത്തിനിടയിലാണ് കശ്മീര്‍ തര്‍ക്ക പരിഹാരത്തിനായി അമേരിക്കയുടെ സഹായം തേടിയത്. ഇതിനായി ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഷെരീഫ് ആവശ്യപ്പെട്ടിരുന്നു.