എന്‍ ശ്രീനിവാസന് ബിസിസിഐ അധ്യക്ഷനായി തുടരും; ചുമതലയേല്‍ക്കാനാകില്ല!

മുംബൈ| WEBDUNIA|
PRO
PRO
എന്‍ ശ്രീനിവാസന്‍ അധ്യക്ഷനായി തുടരും. അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ദക്ഷിണമേഖല ശ്രീനിവാസന്റെ പേര് നാമനിര്‍ദ്ദേശം ചെയ്തു. ശ്രീനിവാസനെതിരെ മറ്റാരും നാമനിര്‍ദ്ദേശ പത്രിക നല്‍കിയില്ല. എന്നാല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാലും ശ്രീനിവാസന് ഔദ്യോഗികമായി ചുമതലയേല്‍ക്കാനാകില്ല. ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട കേസുകള്‍ പൂര്‍ത്തിയാകാതെ ചുമതലയേല്‍ക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം, ഗോവ, ആന്ധ്രാ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനുകളുടെ പിന്തുണ ശ്രീനിവാസനുണ്ട്.

വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ ശ്രീനിവാസനെ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന് കാണിച്ച് കഴിഞ്ഞ തിങ്കളാഴ്ച്ച ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ എന്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംങ്‌സ് ഉടമയുമായ ഗുരുനാഥ് മെയ്യപ്പനെ പ്രതിചേര്‍ത്ത് മുബൈ പോലീസ് കഴിഞ്ഞ ആഴ്ച്ച കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ ശ്രീനിവാസന് ധാര്‍മ്മികമായ അവകാശമില്ലെന്നും ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. നേരത്തെ വാതുവെപ്പ് വിവാദത്തെ തുടര്‍ന്നാണ് ശ്രീനിവാസന്‍ അദ്ധ്യക്ഷ സ്ഥാനത്തുനിന്നും മാറിനില്‍ക്കേണ്ടി വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :