ആലുവയില്‍ പത്തു ശ്രീലങ്കന്‍ പൌരന്‍മാര്‍ പിടിയില്‍
കൊച്ചി|
WEBDUNIA|
Last Modified വെള്ളി, 26 ഏപ്രില്‍ 2013 (11:33 IST)
PRO
ഓസ്ട്രേലിയയിലേക്കു കടക്കാനായി ആലുവയില്‍ ഒളിവില്‍ താമസിച്ച 1 പത്തു ശ്രീലങ്കന്‍ പൗരന്മാര്‍ പിടിയില്‍. ഇവരില്‍ നിന്നു രണ്ടു ലക്ഷം രൂപയും 10 മൊബൈല്‍ ഫോണും കണ്ടെടുത്തു.
ദിണ്ടുഗല്‍, മധുര, ഈറോഡ് എന്നീ സ്ഥലങ്ങളിലെ തമിഴ് അഭയാര്‍ഥി ക്യാംപുകളില്‍ നിന്നുള്ളവരാണ് ആലുവയില്‍ എത്തിയത്. ഇവര്‍ ജാഫ്ന മേഖലയില്‍ നിന്നു രക്ഷപ്പെട്ടു വന്നവരാണ്. 17 വയസ്സുള്ള കുട്ടിയുള്‍പ്പടെയുള്ളവര്‍ സംഘത്തിലുണ്ട്.
രാവിലെ ആലുവയില്‍ എത്തിയ ഇവര്‍ ലോഡ്ജില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. ആലുവ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഇവരെ ചോദ്യം ചെയ്യുന്നു.