ഓര്‍മ്മ നഷ്ടപ്പെട്ടു; തിരിച്ചു കിട്ടിയപ്പോള്‍ കിഡ്നിയില്ല!

ബെയ്ജിംഗ്| WEBDUNIA| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2012 (16:11 IST)
PRO
PRO
തനിക്ക് നാല് ദിവസത്തോളം ഓര്‍മ്മ നഷ്ടപ്പെട്ടുവെന്നും ഓര്‍മ്മ തിരിച്ചുകിട്ടിയപ്പോഴേക്കും കിഡ്നി നഷ്ടപ്പെട്ടിരുന്നു എന്നും ചൈനീസ് പൌരന്റെ പരാതി. തന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന 15600 രൂപയും കാണാതായിട്ടുണ്ടെന്ന് ഇയാള്‍ പറയുന്നു.

ഗ്വാംങ്‌ഡോങ് പ്രവിശ്യയില്‍ നിന്നുള്ള ഷൂ(28) എന്ന യുവാവിനാണ് കിഡ്നിയും പണവും നഷ്ടമായത്.

ചൈനയിലെ ഒരു നഗരത്തില്‍ ജോലി തേടിപ്പോയ ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തു. എന്നാല്‍ അതിന് ശേഷം ഇയാള്‍ക്ക് ഓര്‍മ്മ നഷ്ടപ്പെട്ടു. ഉണര്‍ന്നപ്പോള്‍ ഇയാള്‍ ഹോട്ടല്‍ മുറിയില്‍ കിടക്കുകയായിരുന്നു. വയറ്റില്‍ വലിയൊരു മുറിവും ഉണ്ടായിരുന്നു. വേദന സഹിച്ച് ഇയാള്‍ ടാക്സി വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :