കായംകുളത്ത് വാഹനമിടിച്ച് മൂന്ന് വഴിയാത്രക്കാര്‍ മരിച്ചു

ആലപ്പുഴ| WEBDUNIA| Last Modified ബുധന്‍, 25 ജനുവരി 2012 (09:11 IST)
കായംകുളത്ത്‌ ദേശീയ പാതയില്‍ വാഹനമിടിച്ച് മൂന്ന് പേര്‍ മരിച്ചു. പത്തിയൂര്‍ സ്വദേശി അശോകന്റെ മക്കളായ അനൂപ്‌ (18), അച്ചു(15), പ്രേംകുമാറിന്റെ മകന്‍ പ്രമോദ്‌ (15) എന്നിവരാണു മരിച്ചത്‌. കായകുളം എന്‍ എച് 47ല്‍ മാളിയേക്കല്‍ ജംഗ്ഷനില്‍ രാവിലെയാണ് അപകടം നടന്നത്. പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു ഇവര്‍.

സംഭവസ്ഥലത്ത് വച്ചാണ് അച്ചുവും പ്രമോദും മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് അനൂപ് മരിച്ചത്‌.

ഇത് വഴിവന്ന ബൈക്ക് യാത്രക്കാരാണ് യുവാക്കള്‍ വാഹനമിടിച്ച് റോഡില്‍കിടക്കുന്ന കാര്യം പൊലീസിനെ അറിയിച്ചത്. ഇടിച്ച വാഹനത്തെക്കുറിച്ച് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. വലിയ വാഹനമാകാം ഇടിച്ചതെന്നാണ് പൊലീസിന്റെ നിഗമനം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :