നാഗമ്പടത്തെ കൊലപാതകം: പ്രതി പിടിയില്‍

കോട്ടയം| WEBDUNIA| Last Modified ശനി, 28 ജനുവരി 2012 (11:34 IST)
കോട്ടയം നാഗമ്പടത്ത്‌ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായി. കുമരകം തെക്കുംഭാഗം കളത്തില്‍ചിറ കുഞ്ഞുമോന്റെ മകന്‍ ഹരിദാസാ(40)ണ്‌ അറസ്റ്റിലായത്‌. കഞ്ചാവ്‌ കേസുമായി ബന്ധപ്പെട്ട മുന്‍വൈരാഗ്യമാണു കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു‌.

ചാലുകുന്നു തൈപ്പറമ്പില്‍ സദാനന്ദ(സദന്‍-35)നെയാണ്‌ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഉറങ്ങിക്കിടന്ന സദന്റെ തലയിലേക്ക് കല്ല്‌ ഇടുകയായിരുന്നുവെന്നു പ്രതി പൊലീസിനോട് പറഞ്ഞു. ഇതാണു മരണത്തിനിടയാക്കിയത്‌.

കോട്ടയം സബ്‌ ജയിലില്‍ വച്ചാണ്‌ ഹരിദാസ് സദനുമായി പരിചയപ്പെടുന്നത്‌. എന്നാല്‍ ഹരിദാസും സദനും തെറ്റിപ്പിരിയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ബന്ധവൈരികളായി തീര്‍ന്നു. ചെറുപ്പം മുതലെ കഞ്ചാവ് ഉപയോഗിച്ച് ശീലമുള്ള ഹരിദാസിന്‌ കഞ്ചാവ്‌ ഉപയോഗിച്ചാല്‍ അക്രമകാരിയാകുന്ന സ്വഭാവമുണ്ട്‌. നാഗമ്പടത്തു എത്തിയ ഹരിദാസ്‌ ഉറങ്ങിക്കിടക്കുന്ന സദനെ കണ്ടപ്പോള്‍ മുന്‍വൈരാഗ്യം തീര്‍ക്കാന്‍ തലയില്‍ കല്ലെടുത്തിടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :