ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 63 യുഎസ് സൈനികര്‍

കാബൂള്‍‌| WEBDUNIA| Last Modified ശനി, 31 ജൂലൈ 2010 (09:51 IST)
അഫ്ഗാനിസ്ഥാനിലെ തീവ്രവാദ പോരാട്ടത്തിനിടെ കഴിഞ്ഞ മാസം 63 അമേരിക്കന്‍‌ സൈനികര്‍‌ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം തെക്കന്‍‌ പ്രവിശ്യയില്‍‌ ഉണ്ടായ രണ്ട് സ്ഫോടനങ്ങളില്‍‌ മൂന്ന് സൈനികര്‍‌ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍‌, സൈനികരുടെ പേരുവിവരങ്ങള്‍‌ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഒമ്പത് മാസമായി നടക്കുന്ന പോരാട്ടത്തില്‍‌ ആദ്യമായാണ് ഇത്രയധികം അമേരിക്കന്‍ സൈനികര്‍‌ കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട സൈനികരില്‍‌ ചിലരുടെ മൃതദേഹങ്ങള്‍‌ കണ്ടുകിട്ടിയിട്ടുണ്ട്. യു എസ് പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞ ഡിസംബറില്‍‌ അഫ്ഗാനിലെ യു എസ് സൈനിക ബലം ശക്തിപ്പെടുത്തുന്നതിനായി 30,000 പേരെ നിയോഗിച്ചിരുന്നു.

അസ്സോസിയേറ്റഡ് പ്രസ്സിന്റെ സൈനിക റിപ്പോര്‍‌ട്ട് പ്രകാരം യു എസിന്റെയും നാറ്റോ-നേതൃത്വ സൈനിക ശക്തിയുടെയും 104 സൈനികരാണ് മൊത്തത്തില്‍‌ ജൂണ്‍‌ മാസത്തില്‍‌ മാത്രമായി കൊല്ലപ്പെട്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :