സ്മാര്‍ട്ഫോണ്‍ കൈയ്യിലുള്ളവര്‍ക്കായി ചില ആപ്ലിക്കേഷനുകള്‍
ചെന്നൈ|
WEBDUNIA|
PRO
സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആദ്യം ചെയ്യുക ആപ്ലിക്കേഷന്‍ മാര്‍ക്കറ്റുകളില്‍ പോയി വിവിധ ആപ്ലിക്കേഷനുകള്‍ തേടുകയെന്നതാണ്. ആപ്ലിക്കേഷനുകളില്ലാതെ ഒരു സ്മാര്‍ട്ഫോണ്‍ ഉപയോഗം ചിന്തിക്കാനും കഴിയില്ല.
ഐ ഒ എസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഐ ഫോണായാലും ആന്‍ഡ്രോയ്ഡ് ഒഎസ് ഫോണുകളായാലും വിന്‍ഡോസ് 8, ബ്ലാക്‌ബെറി ഫോണുകളായാലും ഇത്തരം ആപ്ലിക്കേഷനുകള്‍ സഹായകരമാണ്.
ആപ്ലിക്കേനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഉപയോക്താവ് സിസ്റ്റത്തിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ അതുപയോഗിക്കാന്‍ കഴിയൂ.
അനുമതി നല്‍കുന്നതിനു മുമ്പ് അവയുടെ റിവ്യൂവും മറ്റും മറ്റു സങ്കേതങ്ങളില്‍നിന്നും നോക്കുന്നത് നന്നായിരിക്കുമെന്നും ടെക് സ്പെഷ്യലിസ്റ്റുകള്‍ പറയുന്നു. ലക്ഷക്കണക്കിനു ആപ്ലിക്കേഷനുകളില്‍ ചിലതില്‍ മാല്‍വെയറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ഒഴിവാക്കുന്നതാവും സുരക്ഷിതം.
പല കാര്യങ്ങള്‍ക്കും നമുക്ക് ഉപയോഗപ്പെടുന്ന ചില ആപ്ലിക്കേഷനുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.