ഒബാമ ജൂണില്‍ ജര്‍മനി സന്ദര്‍ശിയ്ക്കും

ബര്‍ലിന്‍ : | WEBDUNIA|
PRO
PRO
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ജൂണില്‍ ജര്‍മനി സന്ദര്‍ശിയ്ക്കും. ജൂണ്‍ 18, 19 തീയതികളില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നടക്കുന്ന ജി എട്ട് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ഒബാമ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലുമായി കൂടിക്കാണാനാണ് ബര്‍ലിനില്‍ എത്തുന്നത്.

ജി എട്ട് ഉച്ചകോടിയ്ക്ക് ശേഷമായിരിയ്ക്കും ഒബാമ ജര്‍മനിയിലെത്തുന്നത്. മെര്‍ക്കലിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് ഒബാമയുടെ ജര്‍മന്‍ സന്ദര്‍ശനം. ഒബാമയുടെ സന്ദര്‍ശനത്തില്‍ ഇരുനേതാക്കളും തമ്മില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ ചര്‍ച്ചാവിഷയമായിരിയ്ക്കും.

യൂറോപ്യന്‍ യൂണിയനിലെ പ്രബല കക്ഷിയെന്ന നിലയില്‍ ആഗോള വിഷയങ്ങള്‍ , ട്രാന്‍സ് അറ്റ്‌ലാന്റിക് ബന്ധങ്ങള്‍ (ഫ്രീ ട്രേഡ് ഡീല്‍ ), സാമ്പത്തിക വളര്‍ച്ച, തൊഴില്‍ മാര്‍ക്കറ്റ് തുടങ്ങിയ കാര്യങ്ങളില്‍ വകുപ്പ് തിരിച്ചുള്ള ദീര്‍ഘമായ ചര്‍ച്ചകള്‍ ഉണ്ടായിരിയ്ക്കുമെന്ന് ജര്‍മന്‍ സര്‍ക്കാരിന്റെ വക്താവ് (ഡെപ്യൂട്ടി) ജോര്‍ജ് സ്‌ട്രൈറ്റര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :