ഏഷ്യന്‍ നദികളില്‍ വന്‍ പ്രളയത്തിന് സാധ്യത

ഓസ്‌ലോ| WEBDUNIA|
PRO
PRO
കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഏഷ്യന്‍ നദികളില്‍ ഭാവിയില്‍ പ്രളയമുണ്ടാക്കുമെന്നു ഗവേഷകര്‍. ലോകത്തെ പ്രധാന നദികളായ ഏഷ്യയിലെ യാങ്സി, മേക്കോങ്ങ്‌, തുടങ്ങിയ നദികളിലാണ് വെള്ളപ്പൊക്കത്തിനു സാധ്യതയുള്ളതെന്ന് ജപ്പാനിലെയും ബ്രിട്ടനിലെയും ഗവേഷകര്‍ പറയുന്നു.

കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന്‌ ഭാവിയില്‍ രൂക്ഷമായ പ്രളയമുണ്ടാകുമെന്നും ഇതിനെതിരെ പ്രതിരോധ സജ്ജീകരണം ഇപ്പോഴേ ആരംഭിക്കണമെന്നും നേച്ചര്‍ ക്ലൈമറ്റ്‌ ചേഞ്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. നൈജര്‍, കോംഗോ, നൈല്‍ (ആഫ്രിക്ക), ആമസോണ്‍, പരാന (തെക്കേ അമേരിക്ക), റൈന്‍ (യൂറോപ്പ്‌) എന്നീ നദികളിലും വന്‍ പ്രളയമുണ്ടാകാന്‍ ഇടയുണ്ട്. എന്നാല്‍ ഡാന്യൂബ്‌ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നദികളിലും യുഎസിലെ മിസിസിപ്പിയിലും വെള്ളപ്പൊക്കം ഇല്ലാതാവുമെന്നും പഠനത്തില്‍ പറയുന്നു.

അന്തരീക്ഷ താപനില കൂടുന്നതിനാല്‍ സമുദ്രത്തില്‍ നിന്നുള്ള നീരാവിയുടെ തോത്‌ ഉയരുകയും ഇതുമൂലം മഴയുടെ ശക്‌തി വര്‍ധിക്കുന്നതുമാണ് വെള്ളപ്പൊക്കമുണ്ടാവാനുള്ള കാരണം. കാലാവസ്ഥ വ്യതിയാനത്തില്‍ കാറ്റിന്റെ ദിശ മാറാനും നന്നായി കിട്ടിയിരുന്ന പ്രദേശങ്ങള്‍ വരണ്ടുപോകാനും വരണ്ടപ്രദേശങ്ങളില്‍ മഴ കൂടാനും സാധ്യതയുണ്ടെന്നും പറയുന്നു.

ഈ ‍ നൂറ്റാണ്ടില്‍ വെള്ളപ്പൊക്കങ്ങളുടെ കെടുതിയും വര്‍ധിക്കും. വെള്ളപ്പൊക്കത്തില്‍ നശിക്കാത്ത തരം ധാന്യവിളകള്‍ ഗവേഷണത്തിലൂടെ വികസിപ്പിക്കണമെന്നും പ്രതിരോധ സജ്ജീകരണം ആരംഭിക്കണമെന്നും തെക്കുകിഴക്ക്‌ ഏഷ്യയിലെയും മധ്യആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും രാജ്യങ്ങളെയും ഗവേഷകര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :