സര്‍ക്കാരില്‍ നിന്ന് ലഭിച്ച പദവികള്‍ തിരിച്ചു നല്‍കും: എസ്എന്‍ഡിപി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സമുദായ നേതാക്കള്‍ക്കെതിരായ ആലപ്പുഴ ഡിസിസിയുടെ പ്രമേയത്തില്‍ പ്രധിഷേധിച്ചു പദവികള്‍ തിരിച്ചു നല്‍കാന്‍ എസ്എന്‍ഡിപി ഒരുങ്ങുന്നു. യു ഡി എഫ് സര്‍ക്കാരില്‍ നിന്ന് ലഭിച്ച പദവികളാണ് എസ്എന്‍ഡിപി തിരിച്ചു നല്‍കുന്നത്.

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും വിമര്‍ശിച്ചത്തിനെത്തിരെ ആലപ്പുഴ ഡിസിസി യോഗം പ്രമേയം പാസാക്കിയിരുന്നു. പ്രമേയത്തില്‍ ഒരുകാലത്തു സുകുമാരന്‍ നായര്‍ ഗുമസ്തപ്പണിക്കാരനായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ കള്ളുകച്ചവടക്കാരനായിരുന്നുവെന്നും ആ കാലത്തു ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മന്ത്രിയായിരുന്നുവെന്നും പറഞ്ഞിരുന്നു. ഇതാണു എസ്എന്‍ഡിപി നേതൃയോഗത്തെ ചൊടിപ്പിച്ചത്.

പദവികള്‍ തിരിച്ചു നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യുവാന്‍ എസ്എന്‍ഡിപിയുടെ അടിയന്തര ബോര്‍ഡ് യോഗം നാളെ ചേര്‍ത്തലയില്‍ ചേരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :