ആലപ്പുഴ ഡിസിസി സമുദായവിദ്വേഷം വളര്‍ത്തുന്നു എന്ന് വെള്ളാപ്പള്ളി

ആലപ്പുഴ| WEBDUNIA|
PRO
PRO
ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ സമുദായവിദ്വേഷം വളര്‍ത്തുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈഴവ സമുദായത്തോട് വിദ്വേഷമുള്ള രീതിയിലാണ് ഷുക്കൂറിന്റെ പ്രവര്‍ത്തനമെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഡിസിസിയുടെ അഭിപ്രായമാണോ യുഡിഎഫിനും കെപിസിസിക്കും ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട വെള്ളാപ്പള്ളി സോണിയ ഗാന്ധിയെ കണ്ട് പരാതി അറിയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് സര്‍ക്കാരുമായും കോണ്‍ഗ്രസുമായും ഒരു ഒത്തുതീര്‍പ്പിനുമില്ല. യുഡിഎഫ് സര്‍ക്കാര്‍ തന്ന നക്കാപ്പിച്ച സ്ഥാനങ്ങള്‍ വലിച്ചെറിയാന്‍ എസ്‌എന്‍‌ഡി‌പിയ്ക്ക് മടിയില്ല. ആ സ്ഥാനങ്ങള്‍ ഷുക്കൂറിന്റെ ഔദാര്യമല്ല. സോണിയയെ കണ്ട് പരാതി അറിയിക്കുന്ന കാര്യത്തില്‍ എന്‍‌എസ്എസുമായി ഒരുമിച്ചാണ് നീങ്ങുന്നത്. കാര്യങ്ങള്‍ എന്‍എസ്എസുമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

പ്രമേയം പാസാക്കിയതിനെക്കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് മൌനമാണ്. എ കെ ആന്റണി മാത്രമാണ് പ്രതികരിച്ചത് എന്നും വെള്ളപ്പള്ളി പറഞ്ഞു.

അതേസമയം പറയാന്‍ പാടില്ലാത്തതൊന്നും പറഞ്ഞിട്ടില്ലെന്ന് ഷുക്കൂര്‍ പ്രതികരിച്ചു. വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കുമല്ല, എസ്എന്‍ഡിപിയ്ക്കും എന്‍എസ്എസിനുമാണ് സര്‍ക്കാര്‍ സ്ഥാനങ്ങള്‍ നല്‍കിയത് എന്നായിരുന്നു ആലപ്പുഴ ഡിസിസി നേതൃയോഗം കഴിഞ്ഞ ദിവസം വിലയിരുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :