പ്രായത്തെ വെല്ലുവിളിച്ച് ജാപ്പനീസ് മുത്തഛന് എവറസ്റ്റ് കീഴടക്കി. 80 കാരനായ യൂച്ചിറൊ മിയറുവാണ് ഈ നേട്ടത്തിന് അര്‍ഹനായത്. ഇതോടുകൂടി എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ പ്രായം കൂടിയ വ്യക്തിയാകുകയാണ് യൂച്ചിറൊ മിയറു.
70താമത്തെ വയസിലാണ് മിയറു ആദ്യമായി എവറസ്റ്റ് കൊടുമുടിയിലെത്തുന്നത്. 76മത്തെ വയസില്‍ എവറസ്റ്റ് കീഴടക്കിയ നേപ്പാളിയായ മിന്ബഹദൂര് ഷേര്ച്ചാന്റെ റെക്കോര്‍ഡാണ് മിയറു തിരുത്തിക്കുറിച്ചത്. നേപ്പാള്‍ ടൂറിസം വകുപ്പാണ് മിയറുവിന്റെ നേട്ടം ലോകത്തെയറിച്ചത്.
എന്നാല്‍ ഇപ്പോള്‍ മിന്ബഹദൂര് ഷേര്ച്ചാന് തന്റെ 82മത്തെ വയസില്‍ എവറസ്റ്റ് കീഴടക്കാനുള്ള പരിശീലനത്തിലാണ്.80 വയസില്‍ മിയറു തിരുത്തിക്കുറിച്ച തന്റെ റെക്കോര്‍ഡ് വീണ്ടെടുക്കാനാണ് ഷേര്ച്ചാന്റെ ശ്രമം.