ഈജിപ്ത് കത്തുന്നു; മരണം 29 ആയി

കെയ്‌റോ| WEBDUNIA|
PRO
PRO
ഈജിപ്തിലെ കെയ്‌റോയിലുണ്ടായ സംഘര്‍ഷങ്ങളിലും സ്‌ഫോടനങ്ങളിലും മരിച്ചവരുടെ എണ്ണം 29 ആയി. സ്വേച്ഛാധിപതി ഹോസ്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയതിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് രാജ്യത്ത് വ്യാപകമായ ആക്രമണം നടന്നത്. രാജ്യത്തുടനീളം പ്രതിഷേധക്കാരുടെ റാലികളും നടന്നു.

മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും സുരക്ഷാസേനയും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടി. ബ്രദര്‍ഹുഡ് സംഘടിപ്പിച്ച റാലിയെ സൈന്യം തടഞ്ഞതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത്. വെള്ളിയാഴ്ച്ചയുണ്ടായ സ്‌ഫോടനങ്ങള്‍ക്കു പുറകെ കെയ്‌റോയിലെ പോലീസ് അക്കാദമിക്കു നേരെയും ബോംബേറുണ്ടായി.

കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി ആഭ്യാന്തര മന്ത്രാലയം അറിയിച്ചു. മൂന്ന് വര്‍ഷം മുന്‍പ് നടന്ന പ്രക്ഷോഭത്തിനൊടുവിലാണ് ഏകാധിപത്യത്തില്‍ നിന്നും വഴിമാറി ഈജിപ്ത് ജനാധിപത്യ പാതയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയത്.

മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരായിരുന്നു പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. എന്നാല്‍ ഹോസ്‌നി മുബാറക്കിനു ശേഷം അധികാരമേറ്റ മുഹമ്മദ് മുര്‍സി 2013 പകുതിയോടെ സെനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു. മുസ്ലിം ബ്രദര്‍ഹുഡ് ഭീകര സംഘടനയായി പ്രഖ്യാപിക്കപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഈജിപ്ത് കൂടുതല്‍ സംഘര്‍ഷഭരിതമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :