ഈജിപ്തില്‍ 529 പേര്‍ക്ക് തൂക്കുകയര്‍ വിധിച്ച് ചരിത്രവിധി

കയ്റോ| WEBDUNIA|
PRO
PRO
ഈജിപ്തില്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളായ 529 പേര്‍ക്കു വധശിക്ഷ. പ്രാഥമിക വിചാരണക്കോടതിയാണ് വിധിച്ചത്. മിന്‍യ പ്രവിശ്യയില്‍ ഉണ്ടായ പ്രക്ഷോഭങ്ങള്‍ക്കിടെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുത്തിയ കേസിലും മറ്റ് ചില അക്രമങ്ങളിലുമാണ് ശിക്ഷ വിധിച്ചത്.

ഒരൊറ്റ ദിവസം നടന്ന വിചാരണയ്ക്ക് ശേഷമാണ് നീതിന്യായ ചരിത്രത്തിലെ ഈ അപൂര്‍വ്വ വിധി വന്നത്. വിധിക്കെതിരെ ഉന്നത കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കും. ഗ്രാന്‍ഡ് മുഫ്തി അംഗീകാരം നല്‍കിയാല്‍ മാത്രമേ ശിക്ഷ നടപ്പാക്കൂ.

ഹോസ്നി മുബാറക്കിന്റെ മൂന്നു പതിറ്റാണ്ടു നീണ്ട ഏകാധിപത്യ ഭരണത്തിന് ശേഷം രാജ്യത്ത് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സര്‍ക്കാര്‍ ആയിരുന്നു മുര്‍സിയുടേത്.

എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ മുര്‍സിക്കെതിരെ വന്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. അധികാരം പിടിച്ചെടുത്ത് സൈന്യം മുര്‍സിയെ ജയിലിലടച്ചു. മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. മുര്‍സിയുടെ ആയിരക്കണക്കിന് അനുയായികള്‍ അറസ്റ്റിലാകുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :