ഈജിപ്ത് പ്രധാനമന്ത്രി രാജിവെച്ചു

കെയ്‌റോ| WEBDUNIA| Last Modified ചൊവ്വ, 25 ഫെബ്രുവരി 2014 (12:29 IST)
PRO
ഈജിപ്ത് പ്രധാനമന്ത്രി ഹസം ഇല്‍ ബെബ്‌ലാവി രാജിവെച്ചു. ഈജിപ്തില്‍ പട്ടാള ഭരണത്തിന്റെ പിന്തുണയുള്ള പ്രധാനമന്ത്രിയാണ് ഹസം ഇല്‍ ബെബ്‌ലാവി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കിനില്‍ക്കെയാണ് ബെബ്‌ലാവി സര്‍ക്കാറിന്റെ അപ്രതീക്ഷിത രാജി.

മുസ്ലീം ബ്രദര്‍ഹുഡ് കക്ഷിയുടെ മുഹമ്മദ് മുര്‍സി പട്ടാള അട്ടിമറിയിലൂടെ പുറത്തായശേഷമാണ് ഇടക്കാല പ്രസിഡന്‍റ് അദ്‌ലി മന്‍സൂര്‍ പ്രധാനമന്ത്രിയായി ബെബ്‌ലാവിയെ നിയമിച്ചത്. രാജിക്ക് പ്രത്യേക കാരണമൊന്നും ബെബ്‌ലാവി വെളിപ്പെടുത്തിയില്ല. ഈജിപ്തിനെ സുരക്ഷാ, സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളില്‍നിന്ന് കരകയറ്റാന്‍ കഴിയാവുന്നതെല്ലാം ചെയ്തതെന്ന് ബെബ്‌ലാവി അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ പട്ടാളത്തലവന്‍ അല്‍ സിസിക്ക് വഴിയൊരുക്കാനാണ് രാജിയെന്ന് സൂചനയുണ്ട്. പ്രതിരോധ മന്ത്രികൂടിയായ സിസി പങ്കെടുത്ത മന്ത്രിസഭായോഗത്തിനുശേഷമായിരുന്നു സര്‍ക്കാറിന്റെ രാജി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :