ഈജിപ്തില്‍ 26 പേര്‍ക്ക് വധശിക്ഷ

കെയ്‌റോ| WEBDUNIA|
PRO
തീവ്രവാദി സംഘത്തില്‍പ്പെട്ടവരെന്ന് കണ്ടെത്തിയ 26 പേരെ ഈജിപ്ത് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. സൂയസ് കനാലിലൂടെ പോകുകയായിരുന്ന കപ്പല്‍ ആക്രമിച്ച കേസിലാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.

രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ച ഇവര്‍ മിസൈലുകളും സ്‌ഫോടകവസ്തുക്കളും നിര്‍മിച്ചതായും കോടതി കണ്ടെത്തി. സൈന്യത്തിനും പൊലീസിനും ക്രിസ്ത്യാനികള്‍ക്കുമെതിരെ ആക്രമണം നടത്തിയതടക്കുമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. പ്രതികളുടെ അസാന്നിധ്യത്തിലായിരുന്നു വിചാരണയും ശിക്ഷാപ്രഖ്യാപനവും.

അന്തിമതീരുമാനം എടുക്കുന്നതിന് കേസ് ഈജിപ്തിലെ ഇസ്‌ലാം ആത്മീയ നേതാവായ 'മുഫ്തി'ക്ക് കൈമാറി. ശിക്ഷയുടെ സാധുത പരിശോധിച്ചശേഷം മാര്‍ച്ച് 19-ന് മുഫ്തി അന്തിമ വിധി പുറപ്പെടുവിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :