ഈ നൂറ്റാണ്ട് സമാധാനത്തിന്റെ നൂറ്റാണ്ടായി മാറണമെന്നാണ് തന്റെ സ്വപ്‌നം: ദലൈലാമ

ധര്‍മശാല| WEBDUNIA|
PTI
PTI
ഈ നൂറ്റാണ്ട് സമാധാനത്തിന്റെ നൂറ്റാണ്ടായി മാറണമെന്നാണ് തന്റെ സ്വപ്‌നമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് പറഞ്ഞു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വിശ്വപ്രസിദ്ധ പ്രസംഗത്തിന്റെ അമ്പതാം വാര്‍ഷികത്തിലാണ് ദലൈലാമ ഈക്കാര്യം പറഞ്ഞത്.

ലോകം സന്തോഷവാന്മാരായ മനുഷ്യരുടെ കുടുംബമായി മാറുന്ന ദിനം ഈ നൂറ്റാണ്ടില്‍ തന്നെ ഉണ്ടാകുമെന്ന സ്വപ്‌നം എല്ലായ്പ്പോഴും താന്‍ കാണുന്നുവെന്നും ആ സ്വപ്‌നം യഥാര്‍ത്ഥ്യമാവാന്‍ ഏകത്വത്തെ കുറിച്ചുള്ള ബോധ്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസത്തിന് അക്രമങ്ങളെയും യുദ്ധങ്ങളെയും ഉന്മൂലനം ചെയ്യാന്‍ കഴിയുമെന്നും ദലൈലാമ പറഞ്ഞു. അക്രമങ്ങളുടെയും യുദ്ധത്തിന്റെയും മൂലകാരണങ്ങളെ ഉന്മൂലനം ചെയ്യാന്‍ വിദ്യാഭ്യാസത്തിന് കഴിയും.

വിഭ്യാഭ്യാസത്തിലൂടെ കൂടുതല്‍ യഥാര്‍ത്ഥ്യത്തോടു കൂടിയും വിശാലവുമായി ചിന്തിക്കാന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നതെന്നും അങ്ങനെ ഏകത്വത്തെ കുറിച്ചുള്ള ബോധം ജനിപ്പിക്കാന്‍ കഴിയുമെന്നും ദലൈലാമ പറഞ്ഞു.

ടിബറ്റന്‍ ഭരണനിര്‍വ്വഹണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് ദലൈലാമയുടെ പ്രതികരണം അറിയിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :