ടിബറ്റിലെ ആത്മീയ നേതാവായ അടുത്ത ദലൈലാമ ഒരു സത്രീയായേക്കുമെന്ന് ഇപ്പോഴത്തെ ദലൈലാമ ടെന്‍സിന്‍ ഗ്യാറ്റ്സോ അറിയിച്ചു. ഓസ്ട്രേലിയ സന്ദര്‍ശനം നടത്തുന്നതിനിടെ ലിംഗപരമായ വിവേചനത്തെ കുറിച്ച് സംസാരിക്കവെയാണ് ലാമ ഇക്കാര്യം അറിയിച്ചത്.
'വനിതയായ ദലൈലാമ വരുന്നത് നല്ലതായിരിക്കും. സാഹചര്യങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ തനിയെ അങ്ങനെ സംഭവിക്കും' സിഡ്നിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ദലൈലാമ പറഞ്ഞു.
ഓസ്ട്രേലിയ പ്രധാനമന്ത്രി ജൂലിയാ ഗില്ലാര്‍ഡിനു നേരെ ലൈംഗികച്ചുവയുള്ള പ്രസ്താവന ഉണ്ടായതിനെ ലാമ വിമര്‍ശിച്ചു. മറ്റുള്ളവരുടെ പ്രശ്നങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ സ്ത്രീകള്‍ക്കെ കഴിയൂ. എന്രെ ജീവിതത്തില്‍ അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദലൈലാമ പറഞ്ഞു.
അച്ഛന്‍ പെട്ടെന്ന് ചൂടാകുന്ന സ്വഭാവമായിരുന്നു. എന്നാല്‍ അമ്മ അങ്ങിനെയല്ല. സ്നേഹത്തോടു കൂടിയെ എല്ലാം കൈകാര്യം ചെയ്തിരുന്നുള്ളൂ. സ്ത്രീകള്‍ക്കേ അത്തരത്തിലുള്ള കഴിവുകള്‍ ഉള്ളൂവെന്നും ലാമ പറഞ്ഞു.