ഇസ്രായേല്‍ തടവുകാരായ പാലസ്തീന്‍‌കാരെ മോചിപ്പിച്ചു

വെസ്റ്റ് ബാങ്ക്| WEBDUNIA|
PRO
ഇസ്രായേല്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന 26 പാലസ്തീന്‍കാരെ മോചിപ്പിച്ചു. അമേരിക്കന്‍ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പാലസ്തീന്‍‌കാരുടെ മോചനം സാധ്യമായത്.

രണ്ടുപതിറ്റാണ്ടുമുന്‍പ് നടന്ന ആദ്യത്തെ ഇസ്രായേല്‍-പലസ്തീന്‍ സമാധാന ഉടമ്പടിക്ക് മുന്‍പ് തടവിലാക്കപ്പെട്ടവരാണിവര്‍. ഇതില്‍ അഞ്ചുപേരെ ഗാസയിലും 21 പേരെ വെസ്റ്റ് ബാങ്കിലും എത്തിച്ചു. നാലുഘട്ടമായി പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിന് അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥചര്‍ച്ചയില്‍ ധാരണയായിരുന്നു.

ഇതില്‍ രണ്ടാമത്തെ സംഘത്തെയാണ് വിട്ടയച്ചത്. മോചിതരായവര്‍ക്ക് ബന്ധുക്കളുടെ നേതൃത്വത്തില്‍ പലസ്തീനില്‍ വരവേല്പ് ലഭിച്ചു. 19 മുതല്‍ 28 വരെ വര്‍ഷം തടവില്‍ കഴിയുന്നവരാണ് സംഘത്തിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :