ഇസ്രായേല്‍ 26 പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചു

ജെറൂസലം| WEBDUNIA|
PRO
ഇസ്രായേല്‍ 26 പലസ്തീന്‍ തടവുകാരെ കൂടി മോചിപ്പിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ഇസ്രായേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ചക്ക് മുന്നോടിയായിട്ടാണ് തടവുകാരുടെ മോചനം.

ഗാസയില്‍ നിന്നുളള എട്ടും വെസ്റ്റ് ബാങ്കില്‍ നിന്നുമുളള 18 തടവുകാരെയുമാണ് ഇസ്രായേല്‍ മോചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് പലസ്തീന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചത്. എന്നാല്‍ ഇസ്രായേലില്‍ ഉയര്‍ന്ന കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് നടപടി വൈകുകയായിരുന്നു.

1993ലെ ഓസ്ലോ കരാറിനുമുമ്പ് ജയിലിലടക്കപ്പെട്ടവരാണിവര്‍. കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരാണിവരെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

അതേസമയം മോചിപ്പിക്കപ്പെട്ടവര്‍ വീണ്ടും ഭീകര പ്രവൃത്തികളിലേര്‍പ്പെട്ടതായി കണ്ടാല്‍ വീണ്ടും പിടികൂടി ജയിലിലടക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ മൂന്നു ഘട്ടങ്ങളിലായി ഇസ്രായേല്‍ മോചിപ്പിക്കുന്ന ഫലസ്തീന്‍ തടവുകാരുടെ എണ്ണം 104 ആയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :