മുഷറഫിന് മോചനം; രാജ്യം വിടാനാവില്ല

ഇസ്‌ലാമാബാദ്| WEBDUNIA|
PRO
പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വെസ് മുഷറഫിനെ വീട്ടുതടങ്കലില്‍നിന്ന് ബുധനാഴ്ച മോചിപ്പിച്ചു. ആറുമാസത്തെ തടവിനൊടുവിലാണ് മുഷറഫിനെ ജാമ്യത്തില്‍ വിടുന്നത്.

രാജ്യത്തിന് പുറത്തേക്കുപോകുന്നതിന് അദ്ദേഹത്തിനുള്ള വിലക്ക് തുടരുമെന്നാണ് റീപ്പോര്‍ട്ട്.ജാമ്യത്തിനായി ഒരു ലക്ഷം രൂപയുടെ രണ്ട് ജാമ്യബോണ്ടുകള്‍ മുഷറഫ് കോടതിയില്‍ സമര്‍പ്പിച്ചു.

ഇസ്‌ലാമാബാദിന് പുറത്തുള്ള തന്റെ ഫാംഹൗസില്‍ ഈ വര്‍ഷം ഏപ്രിലിലാണ് മുഷറഫിനെ തടവിലാക്കിയ മൂന്ന് പ്രധാനകേസുകളില്‍ മുഷറഫിന് നേരത്തേ തന്നെവ് കോടതി ജാമ്യം അനുവദിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :