തുര്‍ക്കിഷ് യാത്രാ വിമാനം ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. എന്നാല്‍ കൂടുതല്‍ പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. തുര്‍ക്കിയുടെ ടികെ-1951 മോഡല്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 135 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 10.40നായിരുന്നു അപകടം എന്ന് വിവിധ ടെലിവിഷനുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഗ്രൌണ്ടിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിമാനം മൂന്ന് കഷണങ്ങളായി ചിതറിയതായി ടിവി റിപ്പോര്‍ട്ട് ചെയ്തു.
നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഒരു ഡച്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചതായും 20 പേര്‍ക്ക് പരിക്കേറ്റതായും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു. ഇസ്താംബുളില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേയ്ക്കുള്ള യാത്രയിലായിരുന്നു വിമാനം.