ഇറാഖില്‍ സ്ഫോടനം: 48 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്| WEBDUNIA|
PRO
PRO
ഇറാഖില്‍ ഭൂരിപക്ഷമേഖലയിലുണ്ടായ സ്‌ഫോടനങ്ങളില്‍ ഞായറാഴ്ച 48 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബാഗ്ദാദിന്റെ കിഴക്കന്‍ നഗരമായ ഹിള്ളയിലെ വ്യപാരകേന്ദ്രത്തിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. സമീപ നഗരമായ ഇസ്‌കന്ദരിയയിലും വ്യവസായ മേഖലയായ കര്‍ബലയിലും കാര്‍ബോംബ് സ്‌ഫോടനത്തില്‍ നാലുപേര്‍ വീതം മരിച്ചു.

ഷിയകളുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തങ്ങളോട് വിവേചനം കാണിക്കുന്നുവെന്നാണ് സുന്നി വിഭാഗം ആരോപിക്കുന്നത്. ഏപ്രിലിന് ശേഷം സംഘര്‍ഷത്തില്‍ നാലായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ആഗസ്തില്‍ മാത്രം 804 പേര്‍ കൊല്ലപ്പെട്ടതായും യുഎന്‍ വ്യക്തമാക്കുന്നു.

കുത്, സുവൈറ, ഹഫ്രിയ അസാമിയ, ബരാസ, തുടങ്ങിയ നഗരങ്ങളിലും സ്‌ഫോടനങ്ങള്‍ നടന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സമീപകാലത്ത് രാജ്യത്ത് സുന്നി-ഷിയ ഭിന്നത രൂക്ഷമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :