ബാംഗ്ലൂര്‍ സ്ഫോടനം: മൂന്ന് പേര്‍ കൂടി പിടിയില്‍

ചെന്നൈ| WEBDUNIA|
PTI
PTI
ബാംഗ്ലൂര്‍ ബിജെപി ഓഫിസിന് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കൂടി തമിഴ്നാട്ടില്‍ കസ്റ്റഡിയില്‍. രണ്ടു പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ മധുരയില്‍ നിന്നുമാണ് പിടിയിലായത്. തിരുനെല്‍വേലി സ്വദേശി ബഷീര്‍, ബാംഗ്ലൂര്‍ സ്വദേശി പി മൊയ്തീന്‍ എന്നിവരാണ് ചെന്നൈയില്‍ നിന്നു പിടിയിലായത്.

സ്ഫോടനം ആസൂത്രണം ചെയ്തതില്‍ ഇവര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നാണ് വിവരം. നിരോധിക്കപ്പെട്ട ഒരു സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ട് എന്നാണ് കരുതപ്പെടുന്നത്. കര്‍ണാടക പൊലീസും തമിഴ്നാട് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്.

പിടിയിലായവരെ ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് കൈമാറും. തെളിവെടുപ്പിനായി ഇവരെ ബാംഗ്ലൂരിലേക്കു കൊണ്ടുപോകും. ഇതേ കേസില്‍ മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :