ഇന്ത്യയിലെ പീഡകരെ ഭയക്കണം; പൌരന്‍‌മാര്‍ അതീവ ജാഗ്രത പാലിക്കുക; ബ്രിട്ടന്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് പതിവായ സാഹചര്യത്തില്‍ വിനോദ സഞ്ചാരത്തിനായി ഇന്ത്യയിലെത്തിയ തങ്ങളുടെ പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് യുകെ ആവശ്യപ്പെട്ടു.

ഇതിന്റെ ഭാഗമായി യുകെ വിദേശകാര്യ ഓഫീസ് ഇന്ത്യയിലുള്ള സഞ്ചാരണികള്‍ക്കായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ അന്‍പത്തൊന്നുകാരിയായ ഡാനിഷ് വനിത കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവമാണ് യുകെ നടപടിയ്ക്ക് ആധാരം.

ഡാനിഷ് വനിത ബലാല്‍സംഗത്തിന് ഇരയായതോടെ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത സ്ഥലമാണ് ഇന്ത്യയെന്നുള്ള അഭിപ്രായം മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ശക്തമാകുകയാണ്. സ്ത്രീകള്‍ക്കു നേരേയുള്ള നിരന്തര അതിക്രമങ്ങള്‍ ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്നും യുകെ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യയിലേക്കുള്ള വനിതാ സഞ്ചാരികളുടെ എണ്ണത്തില്‍ 35 ശതമാനം കുറവുണ്ടായതായും ഇതോടെ വിനോദ സഞ്ചാര മേഖലയില്‍ 25 ശതമാനത്തിന്റെ നഷ്ടമുണ്ടായതായും ചില സര്‍വേ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :