ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ വധശിക്ഷ

ക്വലാലം‌പൂര്‍| WEBDUNIA|
PRO
മയക്കുമരുന്നു കള്ളക്കടത്തിന് ശ്രമിച്ച് പിടിയിലായ രണ്ട് ഇന്ത്യക്കാര്‍ക്ക് മലേഷ്യന്‍ കോടതി വിധിച്ചു. സമദ് മുഹമ്മദ് സുല്‍ത്താന്‍, മുഖ്താര്‍ ഷേഖര്‍ അസ്‌ലിന്‍ എന്നിവര്‍ക്കാണ് വധശിക്ഷ.

മുംബൈയില്‍ നിന്ന് എത്തിയ സമദിന്റെ പക്കല്‍ നിന്ന് 3.9 കിലോഗ്രാം കീറ്റാമിനാണ് പൊലീസ് പിടികൂടിയത്. മയക്കുമരുന്ന് കടത്തും കച്ചവടവും മലേഷ്യയില്‍ വധശിക്ഷയ്ക്ക് അര്‍ഹമായ കുറ്റകൃത്യങ്ങളാണ്.

ചെന്നൈയില്‍ നിന്ന് സുല്‍ത്താന്‍ ഇസ്മയില്‍ പെട്ര വിമാ‍നത്താവളത്തില്‍ എത്തിയ മുഖ്താറിന്റെ കൈയില്‍ നിന്ന് എട്ട് കിലോഗ്രാം മയക്കുമരുന്നായിരുന്നു പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :