ഇന്തോനേഷ്യയില്‍ വീണ്ടും കനത്ത ഭൂചലനം. കിഴക്കന്‍ ഇന്തോനേഷ്യയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
ഭൂചലനത്തെ തുടര്‍ന്ന് ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മനൊക് വാരി നഗരത്തില്‍ നിന്നു 74 മൈല്‍ തെക്കു കിഴക്ക് സമുദ്രത്തില്‍ 20.5 മൈല്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.
ഇന്തോനേഷ്യയില്‍ കഴിഞ്ഞ ആഴ്ച ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായിരുന്നു. റിക്ടര്‍ സ്കെയിലില്‍ 8.9 വരെ രേഖപ്പെടുത്തിയ ചലനങ്ങളെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു.