ആഹാരം ആഴ്ചയില്‍ അഞ്ച് സോപ്പ്!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
ഹല്‍‌വ തിന്നാന്‍ നല്ല രുചിയാണ്. എന്നാല്‍, അതേ രുചിയോടെ സോപ്പ് തിന്നാന്‍ കഴിയുമോ? കഴിയുമെന്നാണ് യുഎസിലെ ഒരു പെണ്‍കുട്ടിയുടെ വിചിത്രമായ ‘അഡിക്‍ഷന്‍’ കാണിച്ചുതരുന്നത്.

ഫ്ലോഡിറക്കാരിയായ ടെമ്പെസ്റ്റ് ഹെന്‍ഡേഴ്സന്‍ എന്ന 19 വയസ്സുകാരിയാണ് സോപ്പും ഡിറ്റര്‍ജന്റ് പൌഡറും അകത്തക്കുന്ന വിചിത്രമായ സ്വഭാവത്തിന് അടിമയായിരിക്കുന്നത്. ആഴ്ചയില്‍ അഞ്ചോളം സോപ്പാണ് ഹെന്‍ഡേഴ്സന്‍ അകത്താക്കുന്നത്!

ഹെന്‍ഡേഴ്സണ്‍ സോപ്പും ഡിറ്റര്‍ജന്റ് പൌഡറും വെറുതെ അകത്താക്കുകയാണെന്ന് കരുതിയാല്‍ തെറ്റി. അവ വെള്ളത്തില്‍ പതപ്പിച്ച ശേഷം സോപ്പുപത തിന്നാനാണ് ഈ പെണ്‍കുട്ടി ഇഷ്ടപ്പെടുന്നത്.

ഇപ്പോള്‍, വിചിത്രമായുള്ള ഈ ദുശ്ശീലത്തില്‍ നിന്ന് മോചനം തേടാന്‍ മന:ശാസ്ത്രജ്ഞരുടെ സഹായം തേടിയിരിക്കുകയാണ് ഹെന്‍ഡേഴ്സന്‍. വാഷ് റൂമുകളുടെ സാമീപ്യം കഴിവതും ഒഴിവാക്കാനും ദീര്‍ഘദൂരം നടക്കാനുമാണ് ഡോക്ടര്‍മാര്‍ ഹെന്‍ഡേഴ്സനെ ഉപദേശിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :