യെമനില്‍ ചരക്ക് കപ്പല്‍ മുങ്ങി 12 ഇന്ത്യക്കാര്‍ മരിച്ചു

യെമന്‍| WEBDUNIA|
PRO
PRO
യെമന്‍ തീരത്ത്‌ ചരക്ക് കപ്പല്‍ മുങ്ങി 12 ഇന്ത്യക്കാര്‍ മരിച്ചു. വിവരം യെമന്‍ ആഭ്യന്തരമന്ത്രി സ്‌ഥിരീകരിച്ചു. മരിച്ചവരെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യെമനില്‍ നിന്ന്‌ യുഎഇയിലേക്ക്‌ ചരക്ക്‌ കൊണ്ടുപോകുകയായിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

കാര്‍ പാര്‍ട്ടുകളും ടയറുകളും കൊണ്ടു പോകുന്ന കപ്പലാണ്‌ അപകടത്തില്‍ പെട്ടത്‌. ഒരു യെമന്‍കാരന്റെ ഉടമസ്‌ഥതയിലുള്ള കപ്പലാണിത്‌. കപ്പല്‍ മുങ്ങി പത്തു മണിക്കൂറോളം കഴിഞ്ഞാണ്‌ യെമനി കോസ്‌റ്റ് ഗാര്‍ഡ്‌ വിവരമറിയുന്നത്‌. ശക്‌തമായ കാറ്റും തിരയും രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയതായി യെമന്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :