ആഫ്രിക്കന്‍ ആനകളുടെ സുരക്ഷയ്‌ക്കായി ബ്രിട്ടിഷ് സൈന്യം കെനിയയിലേക്ക്
ലണ്ടന്‍|
WEBDUNIA|
PRO
ആഫ്രിക്കന്‍ ആനകളുടെ സുരക്ഷയ്‌ക്കായി ബ്രിട്ടിഷ് സൈന്യം കെനിയയിലേക്ക്. കൊമ്പുകള്‍ക്കായി ആനകളെ വേട്ടയാടുന്ന സാഹചര്യത്തിലാണു സൈന്യത്തെ അയയ്‌ക്കാനുള്ള തീരുമാനം.
അല്‍ ഷബാബ് തീവ്രവാദികളാണ് ആനവേട്ടയ്‌ക്കു നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 38,000 ആനകളാണു കൊല്ലപ്പെട്ടത്. തീവ്രവാദി ആക്രമണത്തില്‍ 60 വാര്‍ഡന്മാരും കൊല്ലപ്പെട്ടു. ചാള്‍സ് രാജകുമാരന്റെ നിര്‍ദേശ പ്രകാരം പാരച്യൂട്ട് റെജിമെന്റിലെ മൂന്നാം ബറ്റാലിയനിലെ സൈനികരാണ് ആനകളുടെ സുരക്ഷയ്‌ക്കു പോകുന്നത്.
ആനക്കൊമ്പ് കച്ചവടത്തിലൂടെ പ്രതിമാസം നാലു കോടി രൂപയോളം തീവ്രവാദികള്‍ക്കു ലഭിക്കുന്നുണ്ടെന്നാണു കണക്ക്.