ആത്മഹത്യയ്ക്ക് ശ്രമിച്ച ഫ്രഞ്ച് സ്ത്രീയെ അവരുടെ വളര്‍ത്തുപട്ടി രക്ഷിച്ചു. സ്വയം വെടിവച്ചു മരിക്കാന്‍ ശ്രമിച്ചപ്പോള്‍ പട്ടി തോക്ക് തട്ടി മാറ്റുകയായിരുന്നു.
63കാരിയാണ് ആത്മഹത്യയ്ക്ക് മുതിര്‍ന്നത്. തോക്കുമായി ഈ സ്ത്രീ ഉദ്യാനത്തിലേക്ക് ഇറങ്ങിയപ്പോള്‍ അവരുടെ ജര്‍മന്‍ ഷെപേഡ് പട്ടിയും ഒപ്പം കൂടി. തുടര്‍ന്ന് സ്ത്രീ തോക്ക് കൊണ്ട് പല തവണ വെടിവച്ചു ടെസ്റ്റ് ചെയ്തു. ഇതെല്ലാം പട്ടി നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഒടുവില്‍ തോക്ക് നെഞ്ചിലേക്ക് വച്ച് സ്വയം വെടിവയ്ക്കാന്‍ സ്ത്രീ തുനിഞ്ഞപ്പോള്‍ പട്ടി ചാടിവീണ് തോക്ക് തട്ടിമാറ്റുകയായിരുന്നു. ഇതോടെ സ്ത്രീയ്ക്ക് ഉന്നം പിഴക്കുകയും ചെയ്തു.
നെഞ്ചില്‍ മുറിവുമായി വീണുകിടക്കുന്ന സ്ത്രീയെ ഭര്‍ത്താവാണ് കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മുറിവ് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.