രക്തം കുടിയ്ക്കുന്ന സ്ത്രീ; നാട്ടുകാര്‍ ഭീതിയില്‍!

കോയമ്പത്തൂര്‍| WEBDUNIA|
PRO
PRO
മാനസികനില തെറ്റിയതിന്റെ ഫലമായി രക്തം കുടിയ്ക്കുന്ന സ്ത്രീ ഭീതി പടര്‍ത്തി. കോഴികളെയും പട്ടികളെയും കൊന്ന് ഈ സ്ത്രീ രക്തം കുടിയ്ക്കാറുണ്ട് എന്നാണ് വിവരം. കോയമ്പത്തൂരില്‍താമസിക്കുന്ന ഈ ഉത്തര്‍പ്രദേശുകാരിയെ മനോരോഗ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വന്തം മക്കളെ കൊലപ്പെടുത്താന്‍ ഈ 28കാരി ശ്രമിച്ചതോടെയാണ് ഇവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് മനോരോഗ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

കോയമ്പത്തൂരിലെ ഗണപതിയില്‍ വാടകയ്ക്ക് താ‍മസിക്കുകയാണ് ഈ സ്ത്രീയും ഭര്‍ത്താവും കുട്ടികളും. കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്പോള്‍, തന്റെ ആറ് മാസം പ്രായമായ മകന്‍ മുഷ്തഖീമിനെ സ്ത്രീ വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചു. മൂന്ന് വയസ്സുള്ള മകള്‍ തൂഫിയയെ ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിച്ചു. എന്നാല്‍ ഭര്‍ത്താവ് കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തനിക്ക് രക്തം വേണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ ബഹളം വച്ചു. ഭര്‍ത്താവിനെ തട്ടി മാറ്റി പുറത്തേക്ക് ഓടിയ ഇവര്‍ ഒരു തെരുവുപട്ടിയെ പിടികൂടി കുഴത്ത് അറുത്ത് രക്തം കുടിച്ചു എന്നും ദൃക്സാക്ഷികള്‍ പറയുന്നു.

ഇതിനിടെ യുവതിയെ ഭര്‍ത്താവ് മന്ത്രവാദിയുടെ അടുത്തും കൊണ്ടുപോയി. വീട്ടില്‍ തിരിച്ചെത്തിയ സ്ത്രീ കോഴികളെയും പട്ടികളെയും കൊന്ന് രക്തം കുടിയ്ക്കുന്നത് പതിവാക്കിയതോടെ ഭാര്യയെയും കൂട്ടി സ്വന്തം നാട്ടിലേക്ക് പോകാന്‍ ഭര്‍ത്താവിനോട് അയല്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സ്ത്രീയെ മെഡിക്കല്‍ കോളജ് മനോരോഗ വാര്‍ഡിലെ പ്രത്യേക സെല്ലില്‍ അഡ്മിറ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :