ഇസ്ലാമാബാദ്|
WEBDUNIA|
Last Modified ശനി, 30 ജനുവരി 2010 (16:44 IST)
PRO
പാകിസ്ഥാനില്‍ വീണ്ടും ചാവേര്‍ ആക്രമണം. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബജൌര്‍ ഗോത്രമേഖലയിലായിരുന്നു സംഭവം. സ്ഫോടനത്തില്‍ രണ്ട് സൈനികരടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ഖാര്‍ പ്രദേശത്തെ ഒരു വാണിജ്യകേന്ദ്രത്തിന് സമീപമുള്ള ഒരു സൈനിക ചെക് പോയിന്‍റ് ലക്‍ഷ്യമാക്കിയായിരുന്നു ചാവേറിന്‍റെ ആക്രമണം. സ്ഫോടനത്തിന് ശേഷം മാര്‍ക്കറ്റ് അടച്ചിട്ട സുരക്ഷാ സേന പ്രദേശത്ത് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൈനികര്‍ ഉള്‍പ്പെടെ പതിനഞ്ചു പേര്‍ക്ക് സ്ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
മാര്‍ക്കറ്റില്‍ തിരക്കേറിയ സ്ഥലത്തായിരുന്നു സ്ഫോടനം. സ്ഫോടനത്തിന് ശേഷം വെടിവെയ്പുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള പാക് പ്രദേശത്ത് തീവ്രവാദ ക്യാമ്പുകള്‍ ലക്‍ഷ്യമിട്ട് യുഎസ് സേന ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഖാര്‍ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ആക്രമണത്തെ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി അപലപിച്ചു. സ്ഫോടനത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ബന്ധുക്കളോട് അഗാധമായ ദു:ഖവും അദ്ദേഹം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കാനും ഗിലാനി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.