ആകാശത്ത് വച്ച് ‘ഭ്രാന്തിളകിയ‘ പൈലറ്റിനെ കെട്ടിയിട്ടു!

WEBDUNIA|
PRO
PRO
ആകാശത്ത് വച്ച് പൈലറ്റ് അസ്വാഭാവികമായി പെരുമാറിയാല്‍ വിമാനയാത്രക്കാരുടെ അവസ്ഥ പിന്നെ പറയാനുണ്ടോ. യാത്രക്കാരെ സുരക്ഷിതരായി എത്തിക്കേണ്ട പൈലറ്റ് ഭ്രാന്തനെപ്പോലെ പെരുമാറുക‍യായിരുന്നു. ഒടുവില്‍ സഹ പൈലറ്റും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടിച്ചു കെട്ടിയിടേണ്ടിവന്നു.

ന്യൂയോര്‍ക്കില്‍ നിന്ന് ലാസ് വെഗാസിലേക്ക് പുറപ്പെട്ട ജെറ്റ്ബ്ലൂ വിമാനത്തിന്റെ പൈലറ്റ് ആണ് പ്രശ്നക്കാരനായത്. ഒടുവില്‍ ടെക്സാസില്‍ വിമാനം അടിയന്തരമായി ലാന്റ് ചെയ്യുകയായിരുന്നു. 135 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പുറപ്പെട്ട് മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് പൈലറ്റ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങിയത്. ഇയാള്‍ ടോയ്‌ലറ്റില്‍ പോയ തക്കം നോക്കി സഹ പൈലറ്റ് കോക്പിറ്റിന്റെ വാതില്‍ പൂട്ടി. തിരിച്ചുവന്നപ്പോള്‍ വാതില്‍ പൂട്ടിയത് കണ്ട് ഇയാള്‍ കൂടുതല്‍ വയലന്റ് ആയി. എല്ലാവരും മരിക്കാന്‍ പോകുകയാണെന്നും പ്രാര്‍ത്ഥിച്ചോളൂ എന്നും പറഞ്ഞ് ഇയാള്‍ യാത്രക്കാരെ ഭയപ്പെടുത്താന്‍ തുടങ്ങി. ഒടുവില്‍ ഇയാളെ പിടിച്ചുകെട്ടിയിടേണ്ടി വന്നു.

വിമാനം അടിയന്തരമായി ടെക്സാസില്‍ ലാന്റ് ചെയ്ത് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

English Summary: A JetBlue flight to Las Vegas was diverted to Texas due to what the airline described as a "medical situation" involving the captain - who one witness said had to be restrained after he pounded on the locked cockpit door.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :