അഴുക്കുവെള്ളം കുടിക്കാനും പമേല തയ്യാര്‍!

ലണ്ടന്‍| WEBDUNIA|
PRO
ഗ്ലാമര്‍ ലോകത്ത് ചുറ്റിയടിക്കുന്ന ഹോളിവുണ്ട് സുന്ദരി പമേല ആന്‍ഡേഴ്സണ്‍ ഈയിടെ അഴുക്ക് വെള്ളം കുടിച്ചു! ഒരു ടെലിവിഷന്‍ ഷോയ്ക്ക് വേണ്ടിയാണെന്ന് പമേല ഈ ത്യാഗത്തിന് മുതിര്‍ന്നതെന്ന് മാത്രം. കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്ന ഒരു വാട്ടര്‍ ഫില്‍ട്ടര്‍ ബാഗിന്റെ പ്രചരണത്തിന് വേണ്ടിയായിരുന്നു പമേല അഴുക്ക് വെള്ളം അകത്താക്കിയത്.

കുടിവെള്ളത്തിനായുള്ള സന്നദ്ധ സംഘടനയുടെ പ്രചരണാര്‍ത്ഥമായിരുന്നു ടി വി ഷോ സംഘടിപ്പിച്ചത്. എന്നാല്‍ അല്പം അഴുക്കുള്ള വള്ളം കുടിക്കുന്നത് അത്ര വലിയ കാര്യമല്ലെന്നാണ് പമേലയുടെ പക്ഷം. “ഡയാലിസിസ് പോലെയാണത്. രക്തം ശുദ്ധീകരിക്കാന്‍ നമ്മുടെ ശരീരത്തിന് കഴിവുണ്ട്. അപ്പോള്‍ മലിനജലം ശുദ്ധീകരിക്കാനും ശരീരത്തിന് തീര്‍ച്ചയായും സാധിക്കും“, അവര്‍ പറഞ്ഞു.

ലോകത്തില്‍ ദരിദ്രരായ ജനങ്ങള്‍ വസിക്കുന്ന മേഖലകളിലാണ് വാട്ടര്‍ ഫില്‍ട്ടര്‍ ബാഗുകള്‍ പ്രയോജനപ്പെടുത്തുക. ഇവിടങ്ങളിലെ മലിനജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ ഇതിനാവും.
താന്‍ ഈയിടെ സന്ദര്‍ശിച്ചപ്പോള്‍ ഈ ഫില്‍ട്ടര്‍ ബാഗുകളും ഒപ്പം കൊണ്ടുപോയതായി പമേല വ്യക്തമാക്കി. ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഇന്ത്യയിലും ചില പ്രദര്‍ശനങ്ങള്‍ പമേല നടത്തിയിരുന്നു.

ബ്രസീലിലെ ചേരികളില്‍ കഴിയുന്നവരെ ഈ ഫില്‍ട്ടര്‍ ബാഗുകളെക്കുറിച്ച് പറഞ്ഞു പഠിപ്പിക്കുനതിനായി സംഘടനയുടെ പ്രവര്‍ത്തകരില്‍ ചിലര്‍ പോയിട്ടുണ്ടെന്നും പമേല പറഞ്ഞു. വാട്ടര്‍ ഫില്‍ട്ടര്‍ ബാഗുകള്‍ക്ക് പരമാവധി പ്രചരണം നല്‍കാനാണ് പമേലയും സംഘവും ശ്രമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :